2011, ജൂലൈ 21, വ്യാഴാഴ്ച

കാഴ്ചയുടെ പ്രണയം...

കണ്ട കാഴ്ചകളേയും
കാണുന്ന കാഴ്ചകളേയും
പ്രണയിക്കുന്നത്
കൈ പിടിചൊരു പെണ്ണ് നടക്കുമ്പോഴാണ്

ആ പെണ്ണിനെയൊന്ന്
സൂക്ഷിച് നോക്കിയാല്‍
ശരീരത്തിന്‍റെ വടുക്കളുടെ
അശ്ലീലക്കാഴ്ചയില്‍ നിന്ന്
മുഖം തിരിചേക്കാം...

എങ്കിലും,
കണ്ട കാഴ്ചകളേയും
കാണുന്ന കാഴ്ചകളേയും
പ്രണയിക്കുന്നത്
കൈ പിടിചീ പെണ്ണ് നടക്കുമ്പോഴാണ്...

..

2 മറുവടികളും കുറുവടികളും:

TOMS / thattakam.com പറഞ്ഞു...

കണ്ട കാഴ്ഴയില്‍ തന്നെ കണ്ണുടക്കി
നില്‍ക്കുന്നത് ഇനിയും കാഴ്ചകള്‍ കാണാന്‍
ഇല്ലാത്തത്ത് കൊണ്ടാവാം.
ആശംസകള്‍

the man to walk with പറഞ്ഞു...

Best wishes

ഇവിടെ കേറിയിറങ്ങിയവര്‍