2011, ഒക്ടോബര്‍ 31, തിങ്കളാഴ്ച

നല്ല കവിതകള്‍

നല്ല കവിതകള്‍
രാഷ്ട്രീയക്കാരന്‍റെ വായിലാണ്
തെരിപ്പാട്ടെന്നതിനെ പറഞ്ഞു പോയെക്കരുത്
തെരിപ്പാട്ടിന്റെ രാഷ്ട്രീയത
(അഥവാ അരാഷ്ട്രീയത)
സാംസ്കാരികന്മാര്‍ ചര്‍ച്ചിച്ച് കളയും

ന്യൂസ് ലൈവിലെ ചര്‍ദ്ദിലുകളും
തെരുവിലെ വാള്വെപ്പും
(രണ്ടും ഒന്ന് തന്നെ)

നമ്മുടെ പണ്ഡിറ്റുമാരെ നമുക്ക്‌
രാഷ്ടീയപ്പണിയും ഏല്‍പിച്ചു നോക്കാം...

0 മറുവടികളും കുറുവടികളും:

ഇവിടെ കേറിയിറങ്ങിയവര്‍